Wednesday, September 5, 2018

THEEVANDI MALAYALAM MOVIE - ORU THEEPATIKUM VENDA LYRICS

ആ ചുണ്ടിൽ മിന്നികത്തും തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപാറാ കാറ്റിൽ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ
ആ നാടാകെ മാറുന്ന കാലം ഒരു നേരമ്പോക്കായി കൈവന്ന പൊള്ളുന്ന ശീലം
വഴിപിരിയാ കൂട്ടായി, ഒന്നായി, രണ്ടായി, പിന്നെ അതിനു എണ്ണം കിട്ടാതായി

ഒരു  ഗന്ധർവലോകത്ത് എന്നോണം പുക വട്ടം ചുറ്റില്ലേ
ഒരു തീപെട്ടിക്കും വേണ്ട,ഒരു തീക്കൊള്ളിക്കും വേണ്ട,ഇവൻ ഒറ്റയ്ക്കാകും തീവണ്ടിയായി
ഒരു ചങ്ങാതിക്കും വേണ്ട, ഒരു സംഗതിക്കും വേണ്ട, ഇത് പാളം തെറ്റും തീവണ്ടിയായി
ഇഷ്ടങ്ങളെല്ലാമേ കിഴ്മേൽ മറിഞ്ഞേ, കഷ്ട്ടത്തിലാകുന്നി മിന്നാമിന്നി

വാക്കേറ്റം മൂത്തപ്പോൾ വാശിപ്പുറത്താരാരോ
വീശിടും വാക്കിൻറെ പേരിൽ കഥയാകെ മാറിപ്പോയി
കളി കയ്യും വിട്ടേ പാഞ്ഞേ
ആ ബീഡികുട്ടം പേമാരി കൊണ്ടേ നനഞ്ഞേ

ഒരു ചങ്ങാതിക്കും വേണ്ട, ഒരു സംഗതിക്കും വേണ്ട, ഇത് പാളം തെറ്റും തീവണ്ടിയായി

ആ ചുണ്ടിൽ മിന്നികത്തും തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപാറാ കാറ്റിൽ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ

എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ നോക്കുന്നി നാടിന്റെ കണ്ണാകയും
ഒപ്പ്പത്തിൽ പോരുന്ന സ്വന്തം നിഴൽപോലും മിണ്ടാതെ ഒറ്റുന്ന പോലെ
ഗതിമുട്ടി പോക്കുന്നയാ തരി നീ ഇല്ലാതെ വയ്യാ
ഈ പാവം പാവം ആത്മാവ് നീറിപുകഞ്ഞെ

2 comments: