Friday, June 11, 2021

NEW PROBLEMS

 I DONT WANT TO LEARN NEW THINGS. I AM FED UP WITH THE THINGS AROUND. I DONT WANT TO CALL OR TO MEET ANYONE. I FEEL SO MUCH DEPRESSED.I CANNOT REMEMBER THINGS PROPERLY. ALMOST 1 YEAR AFTER THE LAST BLOG. THAT IS COINCIDENCE.

Saturday, June 13, 2020

PADA PORUTHANAM MALAYALAM LYRICS





പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം

(പട പൊരുതണം...)

സേതു ബന്ധിച്ച് കടൽ കടന്ന്
തങ്കലങ്കയിൽ ദൂരെ പടക്കുഴിയിൽ
സേനാപതി സൂര്യസൂനു വന്നു
രാമചന്ദ്രന്റെ ആ തിരുസന്നിധിയിൽ
എന്തിനും ഏതിനും രക്തം കൊടുക്കുവാൻ
സുഗ്രീവന്റെ പട കൂടെയുണ്ട്

(പട പൊരുതണം...)

(പട പൊരുതണം...)

യുദ്ധദിനത്തിനു മൂന്നാം ദിനം
പങ്കതികണ്ഠനു യുദ്ധത്തിനൊത്ത ദിനം
ആരെവിടെ സ്വർണ്ണതേരൊരുക്ക്
എന്റെ കൈലാസനാഥന്റെ വാളെടുക്ക്
ലങ്കയ്ക്കു നാഥനാം രാവണന്
ഈ വിധം ഇന്ന് പടപുറപ്പാടു വേണം
വിളിച്ചിറക്കണം കളി തുടരണം
അഭി പുലരിനോടണം നരനായകന്റെ
സീത എന്നോടു ചേരണം


(പട പൊരുതണം...)

നീലശൈലം ദൂരെ മാറി നിൽക്കും
പത്തുകണ്ഠന്റെ നെഞ്ചിലൊളിപരക്കും
ശംഖു കടഞ്ഞ കഴുത്തഴകും
എന്തും കൊത്തി പറിക്കും മിഴിഴകും
രാവണഭാവങ്ങൾ വർണിക്കാനൊക്കുമോ
നാരായണാ! പാടു നാരദന്
ഞാൻ രാവണൻ ഒരു രാക്ഷസൻ
ശ്രീലങ്കനായകൻ, ഇനി നോക്കി നിന്നു
കാണു, ഇടിമിന്നലോടെ ഞാൻ

(പട പൊരുതണം...)

മർത്ത്യഞ്ചര പട ആർത്തു നിന്നു
കൊമ്പ് കൊർത്തു തടുക്കുവാൻ മുട്ടി നിന്നു
കൊമ്പു കുഴൽഭരി കേട്ടു ഞെട്ടി
എട്ടു ദിക്കുകൾ ആ ക്ഷണം കാത് പൊത്തി
ആലവട്ടം വെള്ളിചാമരം വീശുവാൻ
താളത്തിൽ അന്നേരം ആയിരങ്ങൾ
വെള്ളകുതിരകൾ മുത്തുക്കുട നിര
പുത്തൻ രാജപ്രൗഢിയിൽ മണിമാല
മാറിൽ ചാർത്തി രാജേന്ദ്രൻ രാവണന്

 (പട പൊരുതണം...)

ചാപങ്ങൾ പത്തു കരങ്ങളിലും
ജഖും വെള്ളിപരശുവും ഒന്നുസൊല്ലം
മുത്തുകിരീടത്തിൽ ഇന്ദ്രനീലം
ഇത് ആയുധജാലത്തിൻ യുദ്ധഭാവം
കൺക്കെട്ട് കൊണ്ടെട്ട് ഈരെട്ട് ദിക്കുകൾ
കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ
ഇതു സമരമാ, ഇനി മരണമാ
നാം പൊരുതി നേടണം, കപി വാൽ
ചുരുട്ടി വീഴെ ശ്രീരാമൻ കരയണം

 (പട പൊരുതണം...)

യുദ്ധക്കളത്തിൻ മറുകരയിൽ
സൗമ്യനാകും വിഭീഷണൻ ഒന്നുചെന്ന്
മാനവേന്ദ്രാ രാമാ സീതാപത്ത്
ദൂരെ പൂരിപ്പരപുവെന്നുവാകെ
രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു
ഇന്ന് നാം തെല്ലും ഭയപ്പെടണം
കുലം മുടിക്കുവാൻ വരുമരജൻ
തനി നീചഭാവമാ, ഇനി കാര്യകാര്യമോടെ
ശ്രദ്ധിച്ചു നിൽക്കണം

(പട പൊരുതണം...)

സിംഹധ്വജം പിടിപ്പിച്ച തേരിൽ
അതിൽ വർണ്ണനയ്ക്കപ്പുറം ഇന്ദ്രജിത്ത്
ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്ത്
അമ്മ മണ്ഡോദരിക്കിവൻ പൊന്നും മുത്ത്
ലോകങ്ങളിൽ ഏഴിലും നാഴിക കൊണ്ട്
ഇവൻ ബന്ധിച്ച് നിൽക്കുവാൻ ഇന്ദ്രജിത്ത്
ഞൊടിയിടയിലും അനുനിമിഷവും അവൻ ആഞ്ഞടിച്ചിടും, സംഹാരരുപപുരവും
ഇന്ന് കടലെടുത്തിടും

(പട പൊരുതണം...)

തൊട്ടടുത്തേക്കു മിഴി അയയ്ക്കൂ
മേരുപർവ്വതം പോലെ വരുനൊരുത്തൻ
രാവണപുത്രനെ ആരറിയും
അതികായൻ വരുന്നു പട പൊടിക്കാൻ
ഒറ്റയ്ക്ക് നിന്ന് ഇവനെ തുരത്തുവാൻ
ഇന്നും ഈ മണ്ണിലിന്നാരുമില്ല
നരപങ്കജം, കഥറിയണം, അതിനൊത്തു
നിങ്ങണം, അതികായകാലം
 ഇവിടെ തലയറ്റു വീഴണം

(പട പൊരുതണം...)

പത്മരഥത്തിൻ പുറത്തൊരുവൻ
മഹോദരൻ എന്ന കറുത്ത വീരൻ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ
തന്റെ ശത്രുവെ തച്ചുതകർക്കുന്നവൻ
എന്നാൽ ത്രിശൂലം ഏന്തി കൊണ്ട്
ഓടി വരുന്നവൻ ത്രിശ്ശിരസ്സാണെന്നും
ഓർമ്മ വേണം
ഒരു നീതിയും ഒരു ധർമ്മവും വില പോവില്ലിനി
ഇവർ ഒത്തു ചേർന്നു നിന്നാൽ കര
ദൂരെയാണിനി

(പട പൊരുതണം...)

അപ്രകാരം യുദ്ധതന്ത്രങ്ങളിൽ ശ്രീരാമൻ മുഴുകുന്ന വേളകളിൽ ഗോപുരദ്വാരത്തിൽ പങ്കതികണ്ഠൻ
തന്റെ ആജ്ഞ കൊടുത്തതാ നീലശൈലൻ
ഗോപുദ്വാരങ്ങൾ കാക്കുക വീരരെ
രാമനോടൊറ്റയ്ക്കു ഞാൻ പൊരുതാം
അതു പറയവേ, തേരുരുളവേ
ആർത്താഞ്ഞടിക്കവേ, കപി
പടയിലെടുത്ത തിരകൾ തൻ
നെയ്തെടുക്കവേ

(പട പൊരുതണം...)

അട്ടഹസിച്ചവൻ ആഞ്ഞടിച്
കണ്ട് ലക്ഷമണനോ തന്റെ വില്ലെടുത്ത്
നാഥൻ തടഞ്ഞതാ രാഘവനും
ഉണ്ണി സാഹസം ചെയ്യരുത് ഇന്നുമുന്നെ
ചന്ദ്രഹാസം ദൈവദത്തമാണെന്ന് ഓർക്കണം
ഒക്കുകയിലടാ നേരിടുവാൻ
ആ ഞൊടിയിടെ ശ്രീ മാരുതി
കോപിച്ചു ആ ക്ഷണം, ദശമുഖന്റെ
ചലനം തടുക്കാൻ, തേർത്തട്ടിലെറുവാൻ

(പട പൊരുതണം...)

തന്റെ വലംകൈ കൊണ്ടിടിച്ച്
പങ്കതികണ്ഠന്റെ ശ്വാസഗതി പിഴച്ച്
ഇപ്രകാരത്തിൽ വിറങ്ങലിച്ച്
നിൽക്കെ രാവണൻ മാരുതിയെ തൊഴിച്ച്
താണ്ഡനമേറ്റൊരു ദണ്ഡനയോടിതാ
മാരുതി താഴെ നിലത്തു വീണു
ഇതിനാൽ പക കലിത്തുള്ളിയ
ശ്രീപാപതാത്മജൻ രാവണ
ശിരസ്സങ്ങേറി ഒരു ചടുലനൃത്തമായി

(പട പൊരുതണം...)

കോപം മുഴുത്തൊരു രാവണനോ

താപം ജ്വലിക്കുന്ന ബാണമല്ലോ
കണ്ട് ലക്ഷമണൻ ഓടി അടുത്തുവല്ലോ
ദിവ്യമാം അസ്ത്രം തൊടുത്തയച്ചും
കൊണ്ട് മാരുതിക്ക് പ്രാണരക്ഷ നൽകാൻ
സൗന്നിധി സുമിതാത്മജൻ രഘുനന്ദനപ്രിയൻ
നേരിട്ട് നിന്ന് ആ രംഗം കാണേണ്ട കാഴ്ചയായി

(പട പൊരുതണം...)

ശ്രീഹനുമാനൊരു രക്ഷ നൽകി

Wednesday, September 5, 2018

THEEVANDI MALAYALAM MOVIE - ORU THEEPATIKUM VENDA LYRICS

ആ ചുണ്ടിൽ മിന്നികത്തും തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപാറാ കാറ്റിൽ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ
ആ നാടാകെ മാറുന്ന കാലം ഒരു നേരമ്പോക്കായി കൈവന്ന പൊള്ളുന്ന ശീലം
വഴിപിരിയാ കൂട്ടായി, ഒന്നായി, രണ്ടായി, പിന്നെ അതിനു എണ്ണം കിട്ടാതായി

ഒരു  ഗന്ധർവലോകത്ത് എന്നോണം പുക വട്ടം ചുറ്റില്ലേ
ഒരു തീപെട്ടിക്കും വേണ്ട,ഒരു തീക്കൊള്ളിക്കും വേണ്ട,ഇവൻ ഒറ്റയ്ക്കാകും തീവണ്ടിയായി
ഒരു ചങ്ങാതിക്കും വേണ്ട, ഒരു സംഗതിക്കും വേണ്ട, ഇത് പാളം തെറ്റും തീവണ്ടിയായി
ഇഷ്ടങ്ങളെല്ലാമേ കിഴ്മേൽ മറിഞ്ഞേ, കഷ്ട്ടത്തിലാകുന്നി മിന്നാമിന്നി

വാക്കേറ്റം മൂത്തപ്പോൾ വാശിപ്പുറത്താരാരോ
വീശിടും വാക്കിൻറെ പേരിൽ കഥയാകെ മാറിപ്പോയി
കളി കയ്യും വിട്ടേ പാഞ്ഞേ
ആ ബീഡികുട്ടം പേമാരി കൊണ്ടേ നനഞ്ഞേ

ഒരു ചങ്ങാതിക്കും വേണ്ട, ഒരു സംഗതിക്കും വേണ്ട, ഇത് പാളം തെറ്റും തീവണ്ടിയായി

ആ ചുണ്ടിൽ മിന്നികത്തും തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപാറാ കാറ്റിൽ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ

എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ നോക്കുന്നി നാടിന്റെ കണ്ണാകയും
ഒപ്പ്പത്തിൽ പോരുന്ന സ്വന്തം നിഴൽപോലും മിണ്ടാതെ ഒറ്റുന്ന പോലെ
ഗതിമുട്ടി പോക്കുന്നയാ തരി നീ ഇല്ലാതെ വയ്യാ
ഈ പാവം പാവം ആത്മാവ് നീറിപുകഞ്ഞെ

ആ ചുണ്ടിൽ മിന്നികത്തും തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപാറാ കാറ്റിൽ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ
ആ നാടാകെ മാറുന്ന കാലം ഒരു നേരമ്പോക്കായി കൈവന്ന പൊള്ളുന്ന ശീലം
വഴിപിരിയാ കൂട്ടായി, ഒന്നായി, രണ്ടായി, പിന്നെ അതിനു എണ്ണം കിട്ടാതായി

ഒരു  ഗന്ധർവലോകത്ത് എന്നോണം പുക വട്ടം ചുറ്റില്ലേ
ഒരു തീപെട്ടിക്കും വേണ്ട,ഒരു തീക്കൊള്ളിക്കും വേണ്ട,ഇവൻ ഒറ്റയ്ക്കാകും തീവണ്ടിയായി
ഒരു ചങ്ങാതിക്കും വേണ്ട, ഒരു സംഗതിക്കും വേണ്ട, ഇത് പാളം തെറ്റും തീവണ്ടിയായി